സാന്ത്വനം പരിചരണകേന്ദ്രം ഒരു വൃദ്ധസദനമായിട്ടോ അനാഥാലയമായിട്ടോ സൗജന്യ ആതുര ശുശ്രൂഷ കേന്ദ്രമായിട്ടോ അല്ല പ്രവർത്തിക്കുന്നത്.
പൂർണ്ണമായും അലോപ്പതി പ്രകാരമുള്ള പരിചരണമാണ് ലഭ്യമാകുന്നത്.
ആയുർവ്വേദം / ഹോമിയോപ്പതി തുടങ്ങിയ ചികിത്സാരീതികൾക്ക് രോഗിയുടെ ഡോക്ടർമാർ നിർദേശിക്കുകയാണെങ്കിൽ പരിചരണം ലഭ്യമാകുന്നതാണ്.
ആയുർവ്വേദം / ഹോമിയോപ്പതി മരുന്നുകൾ അവരവർ സ്വയം വാങ്ങിക്കേണ്ടതാണ്.
സാന്ത്വനം പരിചരണകേന്ദ്രം നിശ്ചിത ഫീസ് വാങ്ങി പരിചരിക്കുന്ന കേന്ദ്രമാണ്. ഈ സ്ഥാപനത്തിൽ ഏതു മതവിഭാഗത്തിൽ പെട്ടവർക്കും ഏതു പ്രായത്തിലുള്ളവർക്കും ആൺ പെൺ ഭേദമന്യേ 24 മണിക്കൂറും പരിചരണം ലഭ്യമാകുന്നതാണ്.
ബന്ധുമിത്രാദികൾ ഉണ്ടെങ്കിലും സഹായത്തിന് ആരേയും ലഭിക്കാത്തവർ, ഹോംനേഴ്‌സിനെ നിയോഗിക്കുവാൻ താൽപര്യമില്ലാത്തവർ, ബന്ധുമിത്രാദികൾ ദൂരസ്ഥലങ്ങളിൽ താമസിക്കുന്നവർ തുടങ്ങി പരിചരിക്കാൻ ആരുമില്ലാത്ത അവസ്ഥയിലുള്ളവർക്ക് അംഗത്വം ലഭിക്കുന്നതാണ്.
മാനസികനില തെറ്റിയവർ, ക്രിമിനലുകളായവർ, അനാഥർ, തുടങ്ങിയവർക്ക്
ഈ സ്ഥാപനത്തിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
ആക്‌സിഡന്റ്, കലഹങ്ങൾ തുടങ്ങിയവ മൂലമുണ്ടാകുന്ന മുറിവുകൾക്കും
മറ്റും പരിചരണങ്ങൾ ലഭ്യമല്ല.
സ്ഥാപനത്തിന്റെ ഒരു ഡോക്ടറുടെ ചെക്കപ്പിനു ശേഷമെ പരിചരണം
ആവശ്യമുള്ളവരെ പരിഗണിക്കുകയുള്ളൂ.
പരിചരണത്തിലിരിക്കെ രോഗാവസ്ഥ നിയന്ത്രണാതീതമാകുകയാണെങ്കിൽ
സ്ഥാപനത്തിന്റെ ഡോക്ടറുടെ നിർദ്ദേശപ്രകാരം ചികില്സിക്കുന്ന
ഡോക്ടറുടെ പക്കൽ എത്തിക്കുന്നതും ആയതിന്റെ ആബുലൻസ് ചെലവും മറ്റും
രോഗിയുടെ ബന്ധുക്കൾ / രക്ഷാകർത്താ സ്ഥാപനം വഹിക്കുന്നവർ തന്നെ
വഹിക്കേണ്ടതും ആകുന്നു.
പരിചരണ കാലാവധി ഡോക്ടറുടെ നിർദ്ദേശപ്രകാരംനിർത്തലാക്കുകയോ
തുടരുകയോ ചെയ്യാവുന്നതാണ്.
പരിചരണത്തിന്റെ കാലാവധി രജിസ്റ്റർ ചെയ്ത ദിവസം മുതൽ 30
ദിവസസമായിരിക്കും.
രജിസ്‌ട്രേഷൻ ഫീസ് 200/ - രൂപ.
ഒരുമാസത്തെ പരിചരണത്തിന് 20000/- രൂപ ആയിരിക്കും ഫീസ്, ആയത്
അതൊരുമാസം അഞ്ചാം തിയ്യതിക്കു മുമ്പായി അടച്ച് രസീതു
വാങ്ങേണ്ടതാണ്.
2 മാസത്തെ ഫീസ് മുൻകൂർ നൽകേണ്ടതും പലിശ രഹിതമായി തിരികെ
ലഭിക്കുന്നതുമായിരിക്കും.
കിടക്കാൻ കട്ടിൽ, കിടക്ക, തലയിണ, വിരിപ്പ്, പുതപ്പ്, ഭക്ഷണം
എന്നിവയുണ്ടായിരിക്കും. വസ്ത്രങ്ങൾ, ടവ്വൽ, ടൂത്ത് പേസ്റ്റ് &
ബ്രഷ് തുടങ്ങിയവ അവരവർ കൊണ്ടുവരേണ്ടതാണ്.
രോഗികൾക്ക് പ്രത്യേകം യൂണിഫോമുകളോ പ്രത്യേക വസ്ത്രങ്ങളോ
ഉണ്ടായിരിക്കുന്നതല്ല.
പൂർണ്ണമായും പോഷകമൂല്യമുള്ള സസ്യാഹാരമായിരിക്കും നൽകുക,
പഴവർഗ്ഗങ്ങൾ, മത്സ്യമാംസാദികൾ തുടങ്ങിയവ ആവശ്യമുള്ളവർ ആയതിന്
ആവശ്യമായി വരുന്ന തുക പ്രത്യേകം അടക്കേണ്ടതാണ്. കൂടാതെ ഡോക്ടർമാർ
നിർദ്ദേശിക്കുന്നതും സ്ഥാപനത്തിൽ ലഭ്യമല്ലാത്തതുമായ ആഹാര
സാധനങ്ങൾ രോഗിയുടെ ബന്ധുക്കൾ തന്നെ എത്തിക്കേണ്ടതാണ്.
എല്ലാ മതഗ്രന്ഥങ്ങളും ലഭ്യമാകുന്നതും പ്രാർത്ഥിക്കുവാൻ
പ്രത്യേകം സൗകര്യമൊരുക്കുന്നതുമാണ്. കൂടാതെ വായിക്കുവാൻ
ദിനപത്രം, ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ ലഭ്യമാകുന്നതാണ്.
ബന്ധുമിത്രാദികളുടെ സന്ദർശനസമയം രാവിലെ 9 മണി മുതൽ 10 മണി വരെയും
ഉച്ചക്ക് 3 മുതൽ 4 വരെയും ആയിരിക്കും. കൂട്ടമായോ കുടുംബമായോ
രോഗിയെ സന്ദർശിക്കാൻ അനുവദിക്കുന്നതല്ല.
മദ്ധ്യം, പുകവലി, പുകയില, തുടങ്ങിയ വസ്തുക്കൾ യാതൊരു കാരണവശാലും
അനുവദിക്കുന്നതല്ലാത്തതും അങ്ങനെ കണ്ടുപിടിക്കപെട്ടാൽ യാതൊരു
വിധ മുൻകൂർ നോട്ടീസും തരാതെ ഉടനെ ഡിസ്ചാർജ് ചെയ്യുന്നതാണ്.
കിടക്കുന്ന കട്ടിലും, പരിസരവും ശുചിത്വമുള്ളതാക്കാൻ സ്വയം
ശ്രദ്ധിക്കുകയും ആയത് ചെയ്യുന്നവരെ അനുസരിക്കുകയും ചെയ്യുക.
സ്വയം വരികയാണെങ്കിൽ അനുബന്ധം - 1 പ്രകാരം നോട്ടറി
സാക്ഷ്യപ്പെടുത്തിയ സമ്മതപത്രം 100/- രൂപ സ്റ്റാമ്പ് പേപ്പറിൽ
സമർപ്പിക്കണം.
ബന്ധുക്കളുടേയോ സുഹൃത്തുക്കളുടേയോ സഹായത്താലും അവരുടെ അറിവോടും
സമ്മതത്തോടെയുമാണെങ്കിൽ അനുബന്ധം -2 പ്രകാരം നോട്ടറി
സാക്ഷ്യപ്പെടുത്തിയ
സമ്മതപത്രം 100 / - രൂപാ സ്റ്റാമ്പ് പേപ്പറിൽ സമർപ്പിക്കണം .
അവരവരുടെ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം സ്ഥാപനത്തിന്റെ
ഡോക്ടറിന്റെ മേൽനോട്ടത്തിലായിരിക്കും മുഖ്യമായും
പരിചരിക്കുന്നത്.
ശാരീരികമായി അവശത അനുഭവിക്കുന്നവർക്ക് അവരുടെ കുടുംബാംഗങ്ങളുടെ
നിർദ്ദേശാനുസരണം കൃത്യനിഷ്ഠയോടു കൂടി മരുന്നുകൾ നൽകുന്നത്
ഉൾപ്പെടെ അവർക്ക് വേണ്ട എല്ലാ പരിചരണവും നൽകുന്നു. ആവശ്യമായി
വരുന്ന അവസരത്തിൽ ഡോക്ടറുടെ പക്കൽ കുടുംബാംഗങ്ങൾ
കൊണ്ടുപോകേണ്ടതാണ്.
ആഴ്ചയിൽ ഒരിക്കൽ രോഗിയുടെ ബന്ധുവിന് രോഗിയെ മുൻകൂർ അനുവാദം
വാങ്ങിയ ശേഷം സദർശിക്കാവുന്നതാണ്.
കൃത്യമായും വ്യക്തമായും ആയ തിരിച്ചറിയൽ രേഖയും 2 ഫോട്ടോയും
കൊണ്ടുവരണം.
മരുന്നുകൾ കഴിക്കുന്നവർ ഡോക്ടറുടെ ചീട്ടും മരുന്നുകളും
കൊണ്ടുവരണം.
രോഗിയെ കേന്ദ്രത്തിൽ എത്തിക്കുന്നതോടൊപ്പം ഡോക്ടറുടെ
സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
അമ്മയേയും കുഞ്ഞിനേയും പ്രസവാനന്തര പരിചരണം ലഭ്യമാക്കുന്നു.
ഗൃഹാന്തരീഷത്തിലെ പ്രസവശുശ്രൂഷ നൽകുന്നു. അമ്മയേയും കുഞ്ഞിനേയും
സുരക്ഷിതമായി പരിപാലിക്കുന്നു. പ്രസവമരുന്നുകൾ അവരവർ തന്നെ
കൊണ്ടുവരേണ്ടതാണ്.