കേരളത്തിലെ തന്നെ ആദ്യത്തെ ഒരു സംരംഭമാണ് കുടുംബശ്രീയുടെ സാന്ത്വന പരിചരണ കേന്ദ്രം.
നാം ആരോഗ്യരംഗത്ത് ഇത്രയേറെ പുരോഗതി കൈവരിച്ചിട്ടും സ്വന്തം കുടുംബങ്ങളിലെ വൃദ്ധരായ മാതാപിതാക്കളേയും കിടപ്പുരോഗികളേയും ശുശ്രൂക്ഷിക്കുവാനും അവർക്ക് വേണ്ട പരിചരണം നൽകുവാനും വിമുഖത കാണിക്കുന്നു. കൈകാലുകൾ ചലിക്കാതെ വരുമ്പോൾ സ്വന്തം ശരീരം വൃത്തിയാക്കുവാനും പ്രാഥമിക ആവശ്യങ്ങൾക്കും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുമ്പോൾ അവിടെയാണ് സാന്ത്വനം വളണ്ടിയർമാരുടെ വ്യത്യസ്ഥമായ ഒരു സേവന മേഖല അവർ പൊതുജനങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നത്. ഞങ്ങളുടെ ഈ സംരംഭത്തിലേക്ക് ഏവരേയും സാദരം ക്ഷണിച്ചുകൊള്ളുന്നു.